|
Reading Problem? Click here. Pranaya Kavithakal
Smrithi Darpanam
Kathakalരാധ...ഓടിക്കുമ്പോള്‍ തീ പറക്കുന്ന എന്‍റെ കാറ്, അച്ഛന്‍ എടുത്തടുപ്പില്‍ ഇട്ട വിഷമത്തില്‍ ദേഷ്യം സഹിക്കവയ്യാതെ നിക്കുംപോഴാ അവള്‍ വന്നെന്നെ കളിയ്ക്കാന്‍ വിളിക്കുന്നെ.. ദേഷ്യം കൊണ്ടു ഞാന്‍ ഒരു പിച്ച് കൊടുത്തു. ഇത്ര ഉച്ചത്തില്‍ കരയാന്‍ മാത്രം ഒന്നും വേദന അവള്‍ക്കെടുത്തില്ല എനിക്കുറപ്പാ... "അമ്മേ പടിയത്തെ രാധ കരയണൂ ....ചേട്ടന്‍ അതിനെ പിച്ചി,'" ഇവള്‍ ഇതെവിടുന്നു വന്നു കഷ്ടായല്ലോ ഇനിം ഇവിടെ നിന്നാല്‍ അടി കിട്ടി പുളയും. വൈകുന്നേരം വരെ കണ്ടത്തില്‍ ചേട്ടന്‍മ്മാര് ക്രിക്കറ്റ് കളിക്കുന്ന കാണാന്‍ പോയി നിന്നു, വീട്ടിലേക്ക് ചെല്ലുന്ന കാര്യം ഓര്‍ത്തപ്പോള്‍ ഉള്ളാകെ ഒന്നു കിടുങ്ങി. ഇനിം താമസിച്ചാല്‍ അമ്മ വടിയുമായി കണ്ടത്തില്‍ എത്തും എല്ലാരുടേം മുന്‍പില്‍ വച്ചു തന്നെ കിട്ടും അതിലും ഭേദം അവിടെ പോയി അടി വാങ്ങുന്നതാ.. ഭാഗ്യം ആരും എന്നോടൊന്നും ചോദിക്കുന്നില്ല. എടാ ചെറുക്കാ... വന്നു വല്ലോം കഴിക്കു രാവിലെ തൊട്ടു തെണ്ടാന്‍ പോയതല്ലേ.. ആരോടും മിണ്ടാതെ അത്താഴം കഴിച്ചു ഞാന്‍ വേഗം ... |