Love Poems
ഈ സാഗര സന്നിതിയില്‍ ഇടറുന്ന ഈ അസ്തമയങ്ങളില്‍ നൊമ്പരമായ് ഞാനറിയുന്നു വര്‍ഷങ്ങള്‍ പിന്നിട്ട വഴിയില്‍ പ്രിയമുള്ളതെന്തോ മറന്നുവെച്ചു. കൊയ്ത്തു കഴിഞ്ഞ പാടത്തും പറമ്പിലും കൂട്ടുകാരൊത്തു കളിച്ചു തീര്‍ത്തൊരു ബാല്യമാണോ? കുളിര്‍ കാറ്റ്പോല്‍ ഈറന്‍ നിലവുപോള്‍ വന്നെന്നെ തഴുകുന്നു സ്മൃതികള്‍. ഓര്‍മയില്‍ തിരയുമ്പോള്‍ അറിയാതെ വിടരുന്ന പനിനീര്‍പ്പൂവിന് നിന്‍റെ മുഖം. ഒരു മാത്രാ കാര്‍ മേഘങ്ങളൊളിപിച്ചു വെച്ചാലും തെളിയുന്ന പൂര്‍ണേന്ദു നിന്‍ സൗഹൃദം വര്‍ഷങ്ങള്‍ തീര്‍ത്തൊരു സ്മൃതിമാല്യം വീണുടയുമീ ഇടനാഴിയും നറനിലാവുലയും പുന്ജിരിയും നിന്‍റെ കളി വാക്കുമെനിക്കിനി അന്യമെന്നോ .....?
| |||||||